ad
Deshabhimani

print edition അന്തർദേശീയ കേരള പഠന കോൺഗ്രസ്‌ ; വെബ്‌സൈറ്റ്‌ പ്രകാശിപ്പിച്ചു , രജിസ്‌ട്രേഷന്‌ തുടക്കം

Fifth International Congress On Kerala Studies
വെബ് ഡെസ്ക്

Published on Jan 05, 2026, 01:45 AM | 1 min read


തിരുവനന്തപുരം

എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21നും 22നും നടക്കുന്ന അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു. പഠന കോൺഗ്രസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക്‌ www.akgcentre.in വെബ്‌സൈറ്റിലൂടെ പേര്‌ രജിസ്റ്റർ ചെയ്യാം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തെയും പഠന കോൺഗ്രസുകളെയും പറ്റിയുള്ള ലഘുവിവരണങ്ങൾ വെബ്‌സൈറ്റിലുണ്ട്‌. ഇതുവരെ നടന്ന പഠനകോൺഗ്രസുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും അനുബന്ധ സെമിനാറുകളും അഞ്ചാം പഠനകോൺഗ്രസിനുമുന്നോടിയായി നടത്തിയ സെമിനാറുകളിലെ പ്രബന്ധങ്ങളുടെ സമാഹാരങ്ങളും വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്.


ഒന്നാം പഠനകോൺഗ്രസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച് ഇഎംഎസ് നടത്തിയ അധ്യക്ഷപ്രസംഗം, ഒന്നാം കേരളമന്ത്രിസഭ മുതൽ ഇടതുസർക്കാരുകൾ കേരളവികസനത്തിനായി നടത്തിയ ആലോചനകൾ, കേരളപഠന കോൺഗ്രസിന്റെ പശ്ചാത്തലം വിവരിച്ച് 1994-ൽ ഇ‌എം‌എസ് എഴുതിയ ലേഖനം തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആർക്കൈവിൽ പഠനകോൺഗ്രസുകളുടെ ഫോട്ടോകളും പത്രവാർത്തകളും കാണാം. അഞ്ചാമത് പഠന കോൺഗ്രസ്‌ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വൈകാതെ ഉൾപ്പെടുത്തും. പ്രകാശനച്ചടങ്ങിൽ ഡോ. ടി എം തോമസ്‌ ഐസക്‌ പങ്കെടുത്തു.


വെബ്സൈറ്റ്: www.akgcentre.in


ഫോൺ/വാട്സാപ്: 9995223221


രജിസ്ട്രേഷൻ: registration.akgcentre.in


ഇമെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home