ad
Deshabhimani

വിഴിഞ്ഞത്ത് ഫൈബർ ബോട്ടിന് തീപിടിച്ചു

vizhinjam boat fire

ഫൈബർ ബോട്ടിലേക്ക് പടർന്ന തീ നിയന്ത്രണ വിധേയമാക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

Published on Feb 04, 2026, 08:59 PM | 1 min read

കോവളം: വിഴിഞ്ഞത്ത് ഫൈബർ ബോട്ടിന് തീപിടിച്ചു. ബുധനാഴ്ച വൈകുന്നേരം 5ഓടെയാണ് വിഴിഞ്ഞം ഹാർബറിൽ വാർഫിനടുത്തായി കയറ്റി വച്ചിരുന്ന ഫൈബർ ബോട്ടിന് തീപിടിച്ചത്. തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ബോട്ടിന് അടുത്ത് ചപ്പ് ചവറുകൾക്ക് ആരോ തീയിട്ടതിൽ നിന്നായിരിക്കും തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ പ്രമോദിൻ്റെയും അസ്സി: സ്റ്റേഷൻ ഓഫീസർ ഷാജിയുടെയും നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശിവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, അനീഷ്, ഷിജു ,ബിനു, വിപിൻ, സുരേഷ്, വിനോദ് ,സജികുമാർ എന്നിവരാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home