ad
Deshabhimani

മേള തുടങ്ങി, ചെയർമാനില്ല; നാഥനില്ലാതെ ചലച്ചിത്ര അക്കാദമി

Chalachitra Academy
വെബ് ഡെസ്ക്

Published on Sep 25, 2026, 11:56 AM | 1 min read

തിരുവനന്തപുരം: പതിനെട്ടാമത്‌ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് ആരംഭിച്ചിട്ടും ചലച്ചിത്ര അക്കാദമിയ്ക്ക് നാഥനില്ല. ചെയർമാനും സെക്രട്ടറിയും ജനറൽ ക‍ൗൺസിലുമില്ലാതെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം സ്‌തംഭിച്ചതോടെ ജൂൺ, ജൂലൈ മാസത്തിൽ നടത്തേണ്ട ഐഡിഎസ്‌എഫ്‌എഫ്‌കെ രണ്ട്‌ മാസം വൈകിയാണ് നടത്തുന്നത്. എന്നിട്ട് പോലും പുതിയ ചെയർമാനെ കണ്ടെത്താൻ യുഡിഎഫ് സർക്കാറിനായിട്ടില്ല.


വെള്ളിയാഴ്ച വൈകുന്നേരമാണ് മേളയുടെ ഔദ്യോ​ഗിക ഉദ്​ഘാടനം. ഹ്രസ്വചിത്ര മേള അവസാനിക്കുന്നതിന് മുമ്പ് ചെയർമാനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിൽ ചരിത്രത്തിൽ ആദ്യമായി പുരസ്കാര ജേതാക്കൾക്ക് ചെയർമാന്റെ പേരോ ഒപ്പോ ഇല്ലാത്ത സർട്ടിഫിക്കറ്റ് സമ്മാനിക്കേണ്ട നാണക്കേടും സർക്കാരിന് വരും.


യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ നാലുമാസം പിന്നിടുമ്പോൾ തലപ്പത്ത് ആളില്ലാത്തെ സാംസ്കാരിക രം​ഗം നിശ്ചലമായി തുടരുകയാണ്. ചലച്ചിത്ര അക്കാദമിയിൽ മാത്രമല്ല കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകല അക്കാദമി, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങൾ നാഥനില്ലാക്കളരി ആയിരിക്കുകയാണ്.


കോൺഗ്രസും യുഡിഎഫ്‌ ഘടകകക്ഷികളും തമ്മിലുള്ള വടംവലി രൂക്ഷമായതോടെയാണ് പുതിയ മേധാവികളെ നിശ്ചയിക്കാനാകാതെ പ്രതിസന്ധി തുടരുന്നത്. സ്ഥാനം കിട്ടാൻ കോൺ​ഗ്രസ് അനുകൂല നേതാക്കൾ വരിനിൽക്കുകയാണ്. ഭരണസമിതിയില്ലാത്തതിനാൽ പ്രവർത്തനങ്ങളാകെ സ്‌തംഭിച്ചു. താൽക്കാലിക ഭരണനിർവഹണ ചുമതല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ നൽകിയെങ്കിലും ഇവർക്ക്‌ നയപരമായ തീരുമാനങ്ങളെടുക്കാനോ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനോ ആകില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home