ad
Deshabhimani

മഞ്ചേരിയിലെ വികസന മുരടിപ്പിനെക്കുറിച്ച് എഫ്ബി പോസ്റ്റ് ; എംഎൽഎയുടെ മകന്റെ നേതൃത്വത്തിൽ 
യുവാവിന് മർദനം

mob attack
വെബ് ഡെസ്ക്

Published on Mar 08, 2026, 01:54 AM | 1 min read

മഞ്ചേരി: മഞ്ചേരിയിലെ വികസന മുരടിപ്പിനെക്കുറിച്ച് എഫ്ബി പോസ്റ്റ് എംഎൽഎയുടെ മകന്റെ നേതൃത്വത്തിൽ 
യുവാവിന് മർദനം മഞ്ചേരി മഞ്ചേരി മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ എംഎൽഎയുടെ മകനും സംഘവും ക്രൂരമായി മർദിച്ചു. മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്. സംഭവത്തിൽ എംഎൽഎയുടെ മകൻ അമീറിനെയും മറ്റ് അഞ്ചുപേരെയും പ്രതിചേർത്ത് മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി 9.40-ഓടെ മുള്ളമ്പാറയിലുള്ള ലത്തീഫിന്റെ 'ബിസ്മി കൂൾബാർ' സ്ഥാപനത്തിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. എംഎൽഎയ്ക്കെതിരെ സമൂഹമാധ്യമത്തിൽ ഉയർന്ന വിമർശത്തിലുള്ള വൈരമാണ് മർദനത്തിനുപിന്നിൽ. അമീറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം കടയിൽ കയറി ലത്തീഫിനെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടി തടുക്കുന്നതിനിടെ ലത്തീഫിന്റെ വലതുകൈമുട്ടിന് ഗുരുതരമായി പരിക്കേറ്റു. ഹാരിസ്, ഷിഹാബ്, നിസാർ, ടി എം ഷിഹാബ്, സിറാജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home