ad
Deshabhimani

പാർവതിയെ 'കൈപിടിച്ചു' നൽകി ഫാ. റോയ് മാത്യു

Marriage

പാർവതിയെ വരൻ അനന്തുവിന് കൈപിടിച്ചു നൽകുന്ന ഫാ. റോയ് മാത്യു

വെബ് ഡെസ്ക്

Published on Apr 14, 2026, 01:11 PM | 1 min read

‌മുണ്ടക്കയം: ഹിന്ദുമതാചാര പ്രകാരം നടത്തിയ വിവാഹത്തിൽ വധുവിന്റെ കൈപിടിച്ച് നൽകി വൈദികൻ. വണ്ടൻപതാൽ ബെത്‍ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടിയെയാണ് (പാർവതി) അച്ഛന്റെ സ്ഥാനത്ത് നിന്ന് ഫാ. റോയ് മാത്യു കൈപിടിച്ചു വരനെ ഏല്പിച്ചത്. വണ്ടൻപതാൽ സെയ്ന്റ് പോൾസ് പള്ളി പാരീഷ്ഹാളിൽ ചടങ്ങിൽ കട്ടപ്പന സ്വദേശി അനന്തുവാണ് ശ്രീക്കുട്ടിക്ക് താലിചാർത്തിയത്.


ഒരു വയസുള്ളപ്പോഴാണ് ശ്രീക്കുട്ടി ആശ്രമത്തിലേയ്ക്ക് എത്തിയത്. അന്നു മുതൽ ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും എല്ലാം ഫാ. റോയ് ആയിരുന്നു. തന്റെ അച്ഛൻ തന്നെയാണ് ഫാ. റോയ് എന്ന് ശ്രീക്കുട്ടി പറയുന്നു. കുട്ടിക്കാലം മുതൽ വിളിച്ചു ശീലിച്ചതും അങ്ങനെയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇടുക്കി പെരുവന്താനം സ്വദേശിയായ വൈദികൻ, ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയാണ്.


ശ്രീക്കുട്ടിയുടെ വിവാഹത്തിന് മുൻകൈ എടുത്തും ഫാ. റോയ് തന്നെയാണ്. വിവാഹത്തിന് കാർമികനായി ശാന്തിയും എത്തിയിരുന്നു. പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണെന്ന് പറഞ്ഞപ്പോഴാണ് ആ ചുമതല ഫാ. റോയ് നിർവഹിച്ചത്. തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷമാണ് ഇതെന്നും ഫാദർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home