ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

crime
വെബ് ഡെസ്ക്

Published on Jul 02, 2025, 05:16 PM | 1 min read

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.


ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ ജാസ്മിനെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുന്ന് ജിസ്മോൻ സമ്മതിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home