ad
Deshabhimani

കർഷകമുന്നേറ്റ ജാഥയ്ക്ക്‌ 
ഇന്ന്‌ തുടക്കം

farmers rally
വെബ് ഡെസ്ക്

Published on May 22, 2025, 01:15 AM | 1 min read


കാസർകോട്‌

വന്യജീവിയാക്രമണങ്ങളിൽനിന്ന്‌ കൃഷിയെയും കർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം സംഘടിപ്പിക്കുന്ന കർഷക മുന്നേറ്റജാഥ വ്യാഴാഴ്‌ച ബോവിക്കാനത്തുനിന്ന്‌ തുടങ്ങും. രാവിലെ പത്തിന്‌ കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ഉദ്ഘാടനംചെയ്യും.


വനം –- വന്യജീവി നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തുക, ജനവാസമേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംഘടിപ്പിക്കുന്ന രാപകൽ ഉപരോധത്തിന്റെ പ്രചാരണാർഥമാണ്‌ ജാഥ. 30, 31 തീയതികളിൽ തിരുവനന്തപുരം വനംവകുപ്പ്‌ ഹെഡ് ഓഫീസിനുമുന്നിലാണ്‌ ഉപരോധം.


കിസാൻസഭ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജനാണ്‌ ജാഥാലീഡർ. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയാണ്‌ മാനേജർ. എം പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, എസ് കെ പ്രീജ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, സി കെ രാജേന്ദ്രൻ, ഡി കെ മുരളി, കെ ജെ ജോസഫ്, എൻ ആർ സക്കീന എന്നിവരാണ്‌ ജാഥാംഗങ്ങൾ. വ്യാഴം പകൽ മൂന്നിന്‌ പനത്തടി കോളിച്ചാലിലെ സ്വീകരണത്തിനുശേഷം ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. 29ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home