ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും പാമ്പ്‌ കടി മരണം: വാളയാറിൽ കർഷകൻ മരിച്ചു

snake bite death marimuthu WALAYAR
വെബ് ഡെസ്ക്

Published on Jun 01, 2026, 10:54 PM | 1 min read

വാളയാർ: വാളയാറിൽ പാമ്പ്‌ കടിയേറ്റ്‌ ചികിത്സയിലിരുന്ന കർഷകൻ മരിച്ചു. വാളയാർ പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. മെയ് 26ന് പുലർച്ചെ ആറിന് വീടിനു മുന്നിൽനിന്നാണ് പാമ്പ്‌ കടിയേറ്റത്. വീട്ടുമുറ്റത്തെ പൈപ്പിൽനിന്ന്‌ വെള്ളമെടുത്ത് മടങ്ങുന്നതിനിടെ മൂർഖന്റെ കടിയേൽക്കുകയായിരുന്നു. പുതുശേരിയിലെ സർപ്പ വളന്റിയറായ സഹോദരൻ മയിൽസ്വാമിയുടെ നേതൃത്വത്തിൽ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ. വിശാലാക്ഷി. മക്കൾ: ഈശ്വരൻ, പൊന്നുസ്വാമി. മരുമകൾ: അഫ്രിയ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home