ad
Deshabhimani

പ്രിയനടന് വിട നൽകാൻ നാട്; ശ്രീനിവാസന്റെ സംസ്കാരം രാവിലെ പത്തിന്

Sreenivasan.jpg
വെബ് ഡെസ്ക്

Published on Dec 21, 2025, 06:03 AM | 2 min read

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‌ നൽകാൻ ഒരുങ്ങി നാട്. ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.


പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്‌ ജനം ഒഴുകി. പകൽ 11 ഓടെ മൃതദേഹം കണ്ടനാട്‌– വട്ടുക്കുന്ന്‌ റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക്‌ എത്തിച്ചപ്പോൾ ജനക്കൂട്ടം വഴിയിൽ കാത്തുനിന്നു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ട‍ൗൺഹാളിലേക്ക്‌ എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക്‌ കാരണം 3.45 വരെ നീണ്ടു. തുടർന്ന്‌ കണ്ടനാട്ടെ വീട്ടിലേക്ക്‌ കൊണ്ടുപോയി. മകനും നടനുമായ വിനീത്‌ ശ്രീനിവാസൻ ചെന്നൈയിലേക്ക്‌ പോകാൻ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. മരണവാർത്തയറിഞ്ഞതോടെ തിരികെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്‌ എത്തി. കോഴിക്കോട്‌ ഷൂട്ടിങ്ങിലായിരുന്ന മകൻ ധ്യാനും മടങ്ങിയെത്തി.


നടൻ മമ്മൂട്ടി വീട്ടിലും പിന്നീട്‌ ട‍ൗൺഹാളിലുമെത്തി. മോഹൻലാൽ ഉച്ചകഴിഞ്ഞ്‌ ട‍ൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ പി രാജീവ്‌, സജി ചെറിയാൻ, ഹൈബി ഇ‍ൗഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്‌, റോജി എം ജോൺ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, എൻസിപി ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌ പി സി ചാക്കോ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം വി എസ്‌ സുനിൽകുമാർ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ബേസിൽ ജോസഫ്‌, അജു വർഗീസ്‌, രൺജി പണിക്കർ, ലാൽ, ദേവൻ, റോഷൻ, ഷറഫുദ്ദീൻ, സുരേഷ്‌ കൃഷ്‌ണ, ദിലീപ്‌, രമേഷ്‌ പിഷാരടി, കുഞ്ചൻ, ബാബുരാജ്‌, സോഹൻ സീനുലാൽ, മഞ്‌ജു പിള്ള, ടിനി ടോം, സന്തോഷ്‌ കീഴാറ്റൂർ, മിയ, നിഷ സാരംഗ്‌, ദുർഗ കൃഷ്‌ണ, മാല പാർവതി, സുരഭി ലക്ഷ്‌മി, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, ബാലു വർഗീസ്‌, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത്‌ മുരളി, ഭീമൻ രഘു, നിഖില വിമൽ, ഇടവേള ബാബു, അൻസിബ ഹസ്സൻ, ശ്രീനാഥ്‌ ഭാസി, സണ്ണി വെയ്‌ൻ, നരേയ്‌ൻ, ജോണി ആന്റണി, പേളി മാണി, സായ്‌കുമാർ, ബിന്ദു പണിക്കർ, ശാന്തകുമാരി, നിർമാതാക്കളായ എം രഞ്‌ജിത്, ആന്റോ ജോസഫ്‌, എൻ എം ബാദുഷ, ലിബർട്ടി ബഷീർ, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്‌, അടൂർ ഗോപാലകൃഷ്‌ണൻ, സിബി മലയിൽ, കമൽ, ലാൽജോസ്‌, വിനയൻ, ജിത്തു ജോസഫ്‌, ജയരാജ്‌, റോഷൻ ആൻഡ്ര‍ൂസ്‌, ശങ്കർ രാമകൃഷ്‌ണൻ, ഉദയകൃഷ്‌ണ, എം മോഹനൻ, തിരക്കഥാകൃത്തുക്കളായ എസ്‌ എൻ സ്വാമി, ബെന്നി പി നായരന്പലം, ഗായകരായ ബിജു നാരായണൻ, പ്രദീപ്‌ പള്ളുരുത്തി, സുദീപ്‌ കുമാർ, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌, എഴുത്തുകാരൻ അശോകൻ ചരുവിൽ തുടങ്ങി നിരവധിപ്പേർ അന്ത്യോപചാരമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കൊച്ചി യൂണിറ്റ്‌ മാനേജർ പ്രദീപ്‌ മോഹൻ പുഷ്‌പചക്രം അർപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home