ad
Deshabhimani

എം ടിയെ തേജോവധം ചെയ്യുന്ന പുസ്തകം: 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' പിൻവലിക്കണമെന്ന് കുടുംബം

M T Space Book
വെബ് ഡെസ്ക്

Published on Jan 23, 2026, 03:24 PM | 1 min read

കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ചുള്ള പുസ്തകത്തിനെതിരെ കുടുംബം. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം പിൻവലിക്കണമെന്നും എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും ആവശ്യപ്പെട്ടു. എംടിയുടെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമർശ വിധേയമാകുന്നതാണ് പുസ്തകം.


എംടിയെയും കുടുംബത്തെയും തേജോവധം ചെയ്യുന്നതാണ് പുസ്തകം. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യരുതെന്ന് അശ്വതി നായരും സിതാരയും കുറിപ്പിൽ വ്യക്തമാക്കി. പുസ്തകത്തിലുള്ളതെല്ലാം അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണ്. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇരുവരും പ്രസ്താവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home