ad
Deshabhimani

ഇടുക്കി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍

house burn
വെബ് ഡെസ്ക്

Published on May 10, 2025, 09:29 PM | 1 min read

കട്ടപ്പന: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(37), ശുഭയുടെ അമ്മ പോന്നാംകുന്നേൽ പൊന്നമ്മ(75), മക്കളായ അഭിനന്ദ്(7), അഭിനവ്(5) എന്നിവരാണ് മരിച്ചത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. വീട് പൂര്‍ണമായി കത്തിനശിച്ചു. കൊമ്പൊടിഞ്ഞാലിലെ മലമുകളിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല.


വെള്ളി രാത്രി തീപിടിത്തമുണ്ടായതായി സംശയിക്കുന്നു. അയല്‍വാസിയായ ലോറി ഡ്രൈവര്‍ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയില്‍ കണ്ടത്. വെള്ളത്തൂവല്‍ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വീടിനുപുറത്ത് കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home