ad
Deshabhimani

നാലംഗകുടുംബത്തിന്‍റെ ആത്മഹത്യ; കാണാതായ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി

piravom
വെബ് ഡെസ്ക്

Published on Jun 28, 2026, 01:42 PM | 1 min read

പിറവം: മൂവാറ്റുപുഴയാറിൽ പിറവം ഭാഗത്തു നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ കുടുംബത്തിലെ 4 പേരുടെയും മരണം സ്ഥിരീകരിച്ചു.


കഴിഞ്ഞ ദിവസം പുഴയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ വിജി, നാരായണൻ ദമ്പതികളുടെ മൂത്ത മകളായ ഹന്നാമോളുടെ മൃതദേഹമാണ് എക്സൈസ് കടവിനു സമീപത്ത് നിന്നും ഞായർ രാവിലെ 8.10 ഓടെ അഗ്നിശമന കണ്ടെത്തിയത്. ഇവരുടെ ഇളയ മകനേയും പുഴയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളേജിലേക്ക് അയച്ചു.


ചെറുവട്ടൂര്‍ ലക്ഷം വീട് നഗറിലെ വാടകവീട്ടില്‍ ഒരു വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറിലെ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. അടുത്തിടെ വാടകവീട് കുടുംബത്തിന് ഒഴിയേണ്ടി വന്നിരുന്നു. തുടർന്ന് മറ്റൊരു വീടിനായി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home