Deshabhimani

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്: ഡിജിപിക്ക് പരാതി നൽകി

fake education website
വെബ് ഡെസ്ക്

Published on May 05, 2025, 06:44 PM | 1 min read

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നു എന്നുള്ള വാർത്ത ഇന്ന് വർത്തമാന പത്രത്തിൽ വന്നിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home