'കെഎസ്ആർടിസിയുടെ ചില്ല് പൊട്ടിച്ചത് എന്റെ ഭാര്യയല്ല, യുഡിഎഫും ബിജെപിയും നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്നു' : വി വസീഫ്

വി വസീഫ്
കൊച്ചി : സ്റ്റോപ്പില്ലാത്തിടത്ത് നിർത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ് - ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.
കുറച്ചുകാലമായി കേരളത്തിൽ ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കാൻ വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ട നട്ത്തുകയാണെന്നും ഇത്തരം അധമ പ്രവൃത്തികൾക്ക് മുന്നിൽ തോൽക്കുന്നവരല്ല തങ്ങളെന്നും വസീഫ് കൂട്ടിച്ചേർത്തു.
വി വസീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;










0 comments