ad
Deshabhimani

വ്യാജപ്രചാരണം: ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയുമായി എച്ച് സലാം

H Salam.jpg
വെബ് ഡെസ്ക്

Published on May 01, 2026, 02:17 PM | 1 min read

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെ വ്യാജപ്രചാരണം നടത്തിയ എൻഡിഎ സ്ഥാനാർഥി അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമ്പലപ്പുഴ എൽഡി ഫ് സ്ഥാനാർഥി എച്ച് സലാം. എൻഡിഎ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, അഡ്വ. ഗണേഷ് കുമാർ, ജയകൃഷ്ണൻ എന്നിവർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ജി സുധാകരെനതിരെ നിയമനടപടി സ്വീകരിക്കുന്നത് പാർടിയുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അമ്പലപ്പുഴയിൽ എല്‍ഡിഎഫിന് ജയിക്കാൻ കഴിയും. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എൽഡിഎഫ് ലീഡ് ചെയ്യും. ബിജെപിയുടെ വോട്ട് കോൺ​ഗ്രസിലേക്ക് മാറിയിട്ടുണ്ട്. അത് ജി സുധാകരൻ നടത്തിയ ധാരണയുടെ ഭാ​ഗമാണ്. അത് അനുസരിച്ചാകും ഭൂരിപക്ഷത്തിന്റെ കണക്ക്. വിജയത്തിന് ഒരു പ്രായസവും ഉണ്ടാകില്ല. സർവേഫലങ്ങൾ എല്ലാം ശരിയാണെന്ന് പറയാൻ കഴിയില്ല. ജനങ്ങൾക്ക് ഇടയിൽ ഇറങ്ങിയപ്പോഴുള്ള പ്രതികരണം അനുകൂലമായാണ്. സർക്കാർ വിരുദ്ധത എവിടെയുമില്ല. വികസനത്തിനും ക്ഷേമപ്രവർത്തനത്തിനും അനകൂലമായാണ് ജനങ്ങൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home