11.15ന് ആരംഭിച്ച കമ്മിറ്റിയുടെ വിവരം പത്തരക്ക് തന്നെ വിളംബരം ചെയ്ത മാധ്യമങ്ങൾക്ക് നമോവാകം: ബിനോയ് വിശ്വം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വ്യാജ തെരഞ്ഞെടുപ്പ് ഫലം പ്രചരിപ്പിച്ച മാധ്യമങ്ങളെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .സ്ഥാനാര്‍ഥികളായിരുന്ന ജെ ചിഞ്ചുറാണിയും കെ രാജനും കടുത്ത മത്സരം നേരിട്ടുവെന്നും ചടയമംഗലം, ഒല്ലൂർ എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച ഇവർ എൽഡിഎഫിന് തിരിച്ചടി നൽകുമെന്നുമുള്ള വ്യാജ മാധ്യമ വാർത്തയ്ക്കാണ് ബിനോയ് വിശ്വം മറുപടി നൽകിയത്. ശക്തമായ മത്സരമായിരുന്നുവെന്നും വിജയിക്കാൻ സാധ്യതയില്ലെന്നുമടക്കമാണ് ന്യൂസ്ചാനലായ റിപ്പോർട്ടറിന്റെ വകയായി വ്യാജ വാർത്തയായി പുറത്തുവന്നത്.
സിപിഐയുടെ വിലയിരുത്തലാണെന്നടക്കം ചാനൽ തട്ടിവിട്ടു. മന്ത്രമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടെന്ന് സിപിഐ വിലയിരുത്തൽ. ഉറപ്പായും വിജയിക്കുമെന്ന് കരുതിയ 10 സീറ്റിൽ ചിഞ്ചുറാണിയും കെ രാജനുമുണ്ടാകില്ലെന്നാണ് ബ്രോക്കിംഗ് ആയി റിപ്പോർട്ടർ പടച്ചുവിട്ടത് . ഇതിന് പിന്നാലെയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണത്തിന് സംസ്ഥാന സെക്രട്ടറി തന്നെ മറുപടി നൽകിയത് .
'11. 15ന് ആരംഭിച്ച കമ്മറ്റിയുടെ കണ്ടെത്തല്‍ 10.30 ന് തന്നെ വിളംബരം ചെയ്ത മാധ്യമ സുഹൃത്തുക്കൾ മാന്യൻമാർ തന്നെയെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.ഇവരെ കയറൂരിവിട്ടവർക്ക് നമോവാകം എന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------










0 comments