ad
Deshabhimani

മോക്ഡ്രിൽ ചിത്രങ്ങളെടുത്ത് ലഹരി വാർത്തയ്‌ക്കൊപ്പം നൽകി ഏഷ്യാനെറ്റ്‌ ന്യൂസ്; പരാതി നൽകി ആശുപത്രി ജീവനക്കാർ

asianet
വെബ് ഡെസ്ക്

Published on Jan 18, 2026, 11:18 AM | 1 min read

ആലപ്പുഴ: വാർത്തയ്ക്കൊപ്പം തെറ്റായ ചിത്രം നൽകി ​ഗുരുതര പിഴവ് വരുത്തി ഏഷ്യാനെറ്റ് ഓൺലൈൻ. കഴിഞ്ഞ ദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ വനിതാ ജീവനക്കാരടക്കമുള്ളവർ പങ്കെടുത്ത മോക്ഡ്രിൽ ചിത്രങ്ങളെടുത്ത് ഏഷ്യാനെറ്റ് രാസലഹരിക്കച്ചവടത്തിന്റെ വാർത്തയ്‌ക്കൊപ്പം നൽകി. ചിത്രങ്ങൾ ദുരുപയോഗം ചെയ്‌തതിനെതിരെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.


പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് ജീവനക്കാർ ആറ് മാസത്തിലൊരിക്കൽ ആശുപത്രികളിൽ കോഡ് ഗ്രേ മോക്ഡ്രിൽ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ മോക്‌ഡ്രില്ലിന്റെ ചിത്രങ്ങളാണ്‌ ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ യുവാവിന്റെ ബാങ്ക്‌ അക്ക‍ൗണ്ട്‌ കണ്ടുകെട്ടിയ വാർത്തയ്‌ക്കൊപ്പം നൽകിയത്‌.


സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ സന്ധ്യ ജില്ലാ പൊലീസ്‌ മേധാവിയ്‌ക്കും സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷനിലും പരാതി നൽകി. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാർത്തയ്‌ക്കെതിരെ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home