കോന്നി മെഡിക്കൽ കോളേജ് ഭിത്തിയിൽ വ്യാജ സമ്മതപത്രം

കോന്നി: രോഗികളെ തെറ്റിദ്ധരിപ്പിക്കാൻ കോന്നി ഗവ. മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിന്റെ പേരിൽ ചുവരിൽ ഒട്ടിച്ച വ്യാജ സമ്മതപത്രം അധികൃതർ നീക്കി. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന പേരിൽ സമ്മതപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മുതലെടുപ്പ് ലക്ഷ്യം വച്ച് ദുരുദ്ദേശപരമായി ചെയ്തതാകാമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷാജി പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് വ്യാജ സമ്മതപത്രം മെഡിക്കൽ കോളേജിന്റെ ഭിത്തിയിൽ കാണപ്പെട്ടത്. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് നീക്കി. ആരാണ് ഇത് പതിച്ചതെന്നും കോർപറേറ്റ് ലോബിയുടെ പങ്കുണ്ടോയെന്നും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സർജറി വിഭാഗം മേധാവി ശിവപ്രസാദിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായും സൂപ്രണ്ട് പറഞ്ഞു.










0 comments