ad
Deshabhimani

എം സ്വരാജിന്റെ പേരിൽ വ്യാജ പ്രചാരണവുമായി കോൺ​ഗ്രസ് അനുകൂല ഹാൻഡിലുകൾ

M Swaraj

എം സ്വരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ കാര്‍ഡ്

വെബ് ഡെസ്ക്

Published on Jun 20, 2026, 03:26 PM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ‍് അംഗം എം സ്വരാജിന്റെ പേരിൽ വ്യാജ പ്രചാരണവുമായി കോൺ​ഗ്രസ് അനുകൂല ഹാന്റിലുകൾ. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര സിപിഎം പോരാടി നേടിത്തന്നതാണെന്ന് എം സ്വരാജ് പറഞ്ഞതായാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. സ്വരാജിന്റെ ചിത്രം ഉൾപ്പടെ ചേർത്ത് സിപിഐ എം പുറത്തിറക്കിയ കാർഡ് എന്ന വ്യാജേനയാണ് പ്രചാരണം.


M. Swaraj


കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകാവുന്ന ഈ വാർത്ത നിങ്ങൾ അറിഞ്ഞിരുന്നോ..? ഈ രാഷ്ട്രീയ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ..? എന്നെല്ലാം ചോദിച്ചുകൊണ്ടാണ് ഓസ്റ്റിന്‍ ചെറുപ്പുഴ എന്ന അക്കൗണ്ടില്‍ നിന്നും എം സ്വരാജിനെതിരെയുള്ള വ്യാജ കാർഡ് പങ്കുവെച്ചിരിക്കുന്നത്. തൃത്താല എംഎൽഎ കൂടിയായ വി ടി ബൽറാമിന്റെ പേരിലുള്ള ഫാൻസ് ഗ്രൂപ്പുകളില്‍ നിന്നും ഉൾപ്പടെയാണ് വ്യാജ കാർഡ് പ്രചരിക്കുന്നത്.


പ്രചരിപ്പിക്കുന്ന കാർഡിലുള്ളത് തീർത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് കാണിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് കോൺ​ഗ്രസ് അനുകൂലികള്‍ നടത്തി വരുന്നത്. എം സ്വരാജിന് പുറമെ സിപിഐ എമ്മിന്റെ മറ്റ് നേതാക്കളുടെ പേരിലും വ്യാജ പ്രചരണങ്ങൾ നടത്തി വരുന്നുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home