ad
Deshabhimani

വസ്തുതകളും മാധ്യമപ്രവർത്തനവും ശത്രുക്കളാണെന്ന പ്രതീതിയാണ് രാജ്യത്ത് നിലവിലുള്ളത്: ജോൺ ബ്രിട്ടാസ്

John Brittas
വെബ് ഡെസ്ക്

Published on Feb 22, 2026, 11:20 AM | 1 min read

തിരുവനന്തപുരം: വസ്തുതകളും മാധ്യമപ്രവർത്തനവും ശത്രുക്കളാണെന്ന പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടെന്നും പണ്ട് വസ്തുത എന്നാൽ മാധ്യമപ്രവർത്തനമായിരുന്നു എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി.


മാധ്യമങ്ങളിൽ അന്വേഷണാത്മകമായുള്ള ഒരു വാർത്തയും കാണുന്നില്ല. ചോദ്യങ്ങൾ പോലും ഇല്ലാത്ത മാധ്യമപ്രവർത്തനം ആയിട്ട് ഇന്ത്യൻ മാധ്യമ മേഖല മാറി. പ്രധാനമന്ത്രിയോട് പോയിട്ട് കേന്ദ്രമന്ത്രിമാരോടു പോലും ഒരു മാധ്യമപ്രവർത്തകരും ചോദ്യങ്ങൾ ചോദിക്കുന്നില്ലാ എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകളെന്ന് എം സ്വരാജ് പറഞ്ഞു. അമേരിക്കയിൽ ആറ് കുത്തക കമ്പനികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ വിരുദ്ധ മനോഭാവമാണ് മുഖ്യധാര മാധ്യമങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home