മരണത്തോട് മുഖാമുഖം; പെരിന്തൽമണ്ണയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും മക്കളെയും രക്ഷിച്ചു

Representative Image | AI
പെരിന്തൽമണ്ണ: പുഴയിൽ ചാടി ആത്മഹത്യക്ക് ഒരുങ്ങിയ അമ്മയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ജീവന് രക്ഷകരായി പെരിന്തൽമണ്ണ പൊലീസ്. വ്യാഴാഴ്ച അർധ രാത്രിയിൽ പെരിന്തൽമണ്ണ സബ് ഡിവിഷനിൽ നടത്തിയ നൈറ്റ് പട്രോളിങ്ങിനിടയിലാണ് സംഭവം.
മക്കരപ്പറമ്പിൽനിന്ന് കോഴിക്കോട്ട് പറമ്പിലേക്ക് വരുന്ന റോഡിലെ തോട്ടിലെ പാലത്തിനടുത്ത് മഴയിൽ നനഞ്ഞ് കുതിർന്ന നിലയിൽ ഒരു സ്ത്രീയെയും രണ്ടു കുട്ടികളെയും മങ്കട പൊലീസ് വനിതാ എഎസ് ഐ ജിഷയും സ്ക്വാഡ് അംഗം പ്രശാന്തുമാണ് ആദ്യം കണ്ടത്.
കുട്ടികളുമായി പുഴയിലേക് ചാടി ആത്മഹത്യചെയ്യാനുള്ള തീരുമാനത്തിൽ വന്നതെന്നായിരുന്നു മറുപടി. വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന യുവതിയുമായി ഭർത്താവ് പിണങ്ങി കഴിയുന്നതിലുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പൊലീസ് യുവതിയെ ആശ്വസിപ്പിക്കുകയും അനുനയിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവരെ സുരക്ഷിതമായി ക്വാർട്ടേഴ്സിൽ എത്തിച്ചു.








0 comments