ad
Deshabhimani

കാസർകോട് 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

Kasaragod Expired Medicine .jpg
വെബ് ഡെസ്ക്

Published on Sep 25, 2026, 01:27 PM | 1 min read

കാസർകോട്: കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ. പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൽ വിരലിന് അലർജിയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ അഹമ്മദ് റിഫാസിനാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയത്.


സെപ്തംബർ 16നാണ് റിഫാസും ഉമ്മയും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. തുടർന്ന് ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിൽ നിന്നും വാങ്ങുകയും മൂന്ന് ദിവസം കഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. ജൂലൈ മാസത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകളാണ് നൽകിയത്. തുടർന്ന് ഡോക്ടറെ വിവരം അറിയിച്ചപ്പോൾ നിസാര സംഭവം പോലി 'ഒന്നും പറ്റിയില്ലല്ലോ' എന്നായിരുന്നു മറുപടി. ഇതോടെ കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകുകയായിരുന്നു.


അതേസമയം സംസ്ഥാനത്ത്‌ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുകയാണ്. മരുന്നെത്തിക്കാൻ ഇനിയും ഒരു മാസത്തിലേറെ വൈകുമെന്നാണ്‌ റിപ്പോർട്ടുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home