Deshabhimani

print edition ദത്തെടുക്കൽ: കുട്ടികൾക്ക് നിയമ സഹായവും പിന്തുണയും നൽകണം

child adoption
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

കൊച്ചി: ദത്തെടുക്കൽ ചട്ടം 2022 ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു. അഡോപ്ഷൻ ഓംബുഡ്‌സ്മാൻ ഉൾപ്പെടെ വേണമെന്ന നിർദേശമാണുള്ളത്.


ദത്തെടുക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നിയമസഹായം നൽകണമെന്നും ദത്തെടുത്തശേഷവും കുട്ടികൾക്ക് ആവശ്യമായ നിയമ-സാമൂഹിക പിന്തുണയും കൗൺസലിങ്‌ സഹായവും ഉറപ്പാക്കണമെന്നും കെൽസയ്‌ക്കുവേണ്ടി വിക്ടിം റൈറ്റ്‌സ് സെന്റർ പ്രോജക്ട് കോ–ഓർഡിനേറ്റർ എ പാർവതി മേനോൻ നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചു.


ഇതടക്കമുള്ള നിർദേശങ്ങൾ പരിഗണിക്കുമെന്ന് സിഎആർഎ ഡെപ്യൂട്ടി ഡയറക്ടർ റിച്ച ഓജ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ദത്ത് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ചട്ടഭേദഗതി സജീവ പരിഗണനയിലാണെന്ന് അറിയിച്ചത്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിഷയം പരിഗണിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home