ad
Deshabhimani

തിയറ്ററുകളിലെ അമിതവില; കൊച്ചിയിലെ മാളുകളിൽ പരിശോധന

theatre.
വെബ് ഡെസ്ക്

Published on Sep 05, 2026, 12:17 PM | 1 min read

കൊച്ചി : മൾട്ടിപ്ലക്സ് തിയറ്ററുകളില്‍ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ കൊച്ചിയിലെ മാളുകളിൽ പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പും ലീ​ഗൽ മെട്രോളജിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.


സാധനങ്ങളുടെ വിലയിലും തൂക്കത്തിലും വ്യത്യാസമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കുടിവെള്ളമുൾപ്പെടെയുള്ളവയ്ക്ക് മൾട്ടിപ്ലക്സ് തിയറ്ററുകളിൽ സാധാരണയേക്കാളും വില ഈടാക്കുന്നുവെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതേസമയം, പാക്കഡ് ഫുഡിന്റെ വിലയിൽ മാത്രമാണ് ലീ​ഗൽ മെട്രോളജി വകുപ്പിന് ഇടപെടാൻ കഴിയുക. എംആർപിയേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്ന് വാങ്ങുകയോ സ്റ്റാന്‍ഡേർഡ് യൂണിറ്റിൽ വ്യത്യാസമുണ്ടാവുകയോ ചെയ്താല്‍ ലീ​ഗൽ മെട്രോളജിക്ക് നടപടി സ്വീകരിക്കാനാകും.


തിയറ്ററുകൾക്കുള്ളിലേക്ക് വെള്ളം പോലും കയറ്റിവിടാത്ത സാഹചര്യവും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. സിവിൽ സപ്ലൈസിന്റെ സർട്ടിഫിക്കറ്റ്, കടകളിൽ വിലവിവരം പ്രദർശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധനയിൽ ഉൾപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home