സര്‍ക്കാരില്‍ നിന്ന് എല്ലാത്തിനും മികച്ച പിന്തുണ; മുഖ്യമന്ത്രിയെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍ : കേന്ദ്ര സർക്കാരുമായി മുഖ്യമന്ത്രി വി ഡി സതീശന് നല്ല സഹകരണമാണെന്ന് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മുൻപില്ലാത്ത വിധം സഹായം ലഭിക്കുന്നുവെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെ സുരേഷ്ഗോപി പുകഴ്ത്തി. റിപ്പോർട്ടർ ടിവി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.
ഇപ്പോൾ ഏത് ആവശ്യത്തിനും വി ഡി സതീശനെ സമീപിക്കാൻ കേന്ദ്രത്തിനാകുന്നുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷം ലഭിക്കാത്ത പിന്തുണ പല കാര്യങ്ങൾക്കും കിട്ടുന്നുവെന്നും പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ അടക്കമുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ സതീശൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് യുഡിഎഫിനെ പുകഴ്ത്തിക്കൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്.









0 comments