ad
Deshabhimani

print edition ഇനി പരീക്ഷക്കാലം ; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും

sslc exam students vellarmala.jpeg
വെബ് ഡെസ്ക്

Published on Mar 05, 2026, 03:32 AM | 1 min read


തിരുവനന്തപുരം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. സംസ്ഥാനത്ത് 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതും. ഗൾഫ്‌ മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 30ന്‌ പരീക്ഷ അവസാനിക്കും. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. മെയ് മൂന്നാംവാരത്തിനകം എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും.


ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിച്ച്‌ 27ന്‌ അവസാനിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിച്ച്‌ 28ന്‌ അവസാനിക്കും. 4,11,025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഫലപ്രഖ്യാപനം മെയ് 22ന്. മൂല്യനിർണയം ഏപ്രിൽ ആറിന്‌ ആരംഭിക്കും.


വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികൾ പരീക്ഷയെഴുതും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ വ്യാഴാഴ്‌ചത്തെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home