ad
Deshabhimani

ആർ ട്രാക്ക്‌ സർവേ പൂർത്തിയാക്കി

print edition പഞ്ചായത്ത്‌ റോഡിന്‌ കണക്കായി;1.5 ലക്ഷം കിലോമീറ്റർ

 ROAD IDUKKI
avatar
സുജിത്‌ ബേബി

Published on Mar 16, 2026, 01:46 AM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള റോഡുകളുടെ മാപ്പ്‌ തയ്യാറായി. വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലായി സംസ്ഥാനത്ത്‌ 1.509 ലക്ഷം കിലോമീറ്റർ റോഡുകളാണുള്ളത്‌. ജനകീയാസൂത്രണ കാലത്തിന്‌ ശേഷം ഇതാദ്യമായാണ്‌ സമഗ്ര സർവേ നടത്തി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള റോഡുകളുടെ അളവ്‌ സംബന്ധിച്ച്‌ ക്രോഡീകരണമുണ്ടാക്കിയത്‌. സോഫ്‌റ്റ്‌വെയർ സഹായത്തോടെ ഡിജിറ്റൽ വിവരശേഖരണമാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയത്‌. രാജ്യത്താദ്യമായാണ്‌ ഡിജിറ്റൽ സർവേ നടത്തി തദ്ദേശ റോഡുകളുടെ മാപ്പ്‌ തയ്യാറാക്കിയത്‌.


ജനകീയാസൂത്രണ കാലത്ത്‌ ആസ്തികൾ സൃഷ്ടിക്കപ്പെട്ടെങ്കിലും വിവരങ്ങൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുകയായിരുന്നു. ഇക്കാരണത്താൽ, ആസ്തികൾക്ക് കാലക്രമത്തിലുണ്ടാകുന്ന ഭൗതികമാറ്റങ്ങളുടെ ക്രോഡീകരണം ശ്രമകരമായിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ 2017ൽ ഡിജിറ്റൽ വിവരശേഖരണത്തിന്‌ തുടക്കമിട്ടത്‌. കണക്ടിവിറ്റി മാപ്പ്‌ തയ്യാറാക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി. സംസ്ഥാന റിമോട്ട്‌ സെൻസിങ്‌ ആൻഡ്‌ എൻവയോൺമെന്റൽ സെന്ററു(കെഎസ്‌ആർഇസി)മായി സഹകരിച്ച്‌ വികസിപ്പിച്ചെടുത്ത ‘ആർ ട്രാക്ക്‌’ ആപ്പിന്റെ സഹായത്തോടെയാണ്‌ കണക്ടിവിറ്റി മാപ്പ്‌ തയ്യാറാക്കിയത്‌. ആസ്തി രജിസ്റ്ററിൽ പലയിടത്തും ഇരട്ടിപ്പടക്കം കണ്ടെത്തി. ആപ്പിന്റെ സഹായത്തോടെയുള്ള സർവേയിൽ ഇതിന്‌ പരിഹാരമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്‌ ആദ്യഘട്ടത്തിൽ വിവരശേഖരണം നടത്തിയത്‌.


ഉദ്യോഗസ്ഥതലത്തിലുള്ള പരിശോധന പൂർത്തിയാക്കി ആർ ട്രാക്ക്‌ പ്രകാരമുള്ള വിവരങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റിക്ക്‌ മുന്നിലും അവതരിപ്പിച്ചാണ്‌ സർവേ പൂർത്തിയാക്കിയത്‌. ടാർ, ബിഎംബിസി, കോൺക്രീറ്റ്‌, ഇന്റർലോക്ക്‌, മെറ്റൽ, മണ്ണ്‌ എന്നിങ്ങനെ ആറ്‌ വിഭാഗങ്ങളായാണ്‌ റോഡുകളെ തരംതിരിച്ചിരിക്കുന്നത്‌. എല്ലാ വിഭാഗത്തിലും മൂന്ന്‌ മീറ്ററിൽ കൂടുതലും കുറവും വീതിയുള്ള റോഡുകളുടെ കണക്കും പ്രത്യേകം ശേഖരിച്ചു.

കോർപറേഷനുകൾക്ക്‌ കീഴിൽ 9173.173 കിലോമീറ്റർ റോഡുകളാണുള്ളത്‌. ജില്ലാ പഞ്ചായത്തുകൾക്ക്‌ കീഴിൽ 7720.438 കിലോമീറ്ററും 1.16 ലക്ഷം കിലോമീറ്ററും നഗരസഭകൾക്ക്‌ കീഴിൽ 1.72 ലക്ഷം കിലോമീറ്റർ റോഡുമാണുള്ളത്‌. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവുമധികം തദ്ദേശ റോഡുകളുള്ളത്‌ – 16294 കിലോമീറ്റർ. ഏറ്റവും കുറവുള്ള വയനാട്ടിൽ 5276 കിലോമീറ്റർ റോഡുകളും വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലായുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home