ad
Deshabhimani

എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം; യുഡിഎഫ് വിട്ടുനിന്നു

Ambily Sajeevan Erumely Panchayat
വെബ് ഡെസ്ക്

Published on Dec 29, 2025, 11:20 AM | 1 min read

കാഞ്ഞിരപ്പള്ളി: കോട്ടയം എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ശ്രീനിപുരം വാർഡിൽനിന്നും വിജയിച്ച സിപിഐ എമ്മിലെ അമ്പിളി സജീവൻ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ എരുമേലി മേഖലാ സെക്രട്ടറിയാണ് അമ്പിളി സജീവൻ.


പട്ടികവർ​ഗ വിഭാ​ഗത്തിന് സംവരണം ചെയ്യപ്പെട്ടതാണ് പ്രസിഡന്റ് പദവി. എന്നാൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും സംവരണവിഭാ​ഗത്തിൽനിന്നുള്ള ആരെയും വിജയിപ്പിക്കാൻ യുഡിഎഫിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നും യുഡിഎഫ് അം​ഗങ്ങൾ വിട്ടുനിന്നിരുന്നു. ഇതോടെ ക്വോറം തികയാതെ മാറ്റി വച്ച തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടന്നത്. ഇന്നും യുഡിഎഫ് അം​ഗങ്ങൾ വിട്ടുനിന്നു.


ആകെയുള്ള 24 സീറ്റിൽ യുഡിഎഫ്- 14, എൽഡിഎഫ്- ഏഴ്, എൻഡിഎ- രണ്ട്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.


വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനകപ്പലം വാർഡിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച സാറാമ്മ ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home