print edition എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറായി രണ്ടു പേർ

ഫയൽ ചിത്രം
ഇക്ബാൽ ഇല്ലത്തുപറമ്പിൽ
Published on Jul 27, 2026, 12:00 AM | 1 min read
കാഞ്ഞിരപ്പള്ളി: വനം വകുപ്പിന്റെ എരുമേലി റേഞ്ച് ഓഫീസർ തസ്തികയിൽ രണ്ടുപേർ. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്ന ബി ദിലീപിനെ കഴിഞ്ഞ ദിവസം പത്തനാപുരം ഫ്ലൈയിംഗ് സ്‌ക്വാഡിലേക്ക് സ്ഥലം മാറ്റി സർക്കാർ ഉത്തരവിറങ്ങി. പകരം അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസറായ കെ വി രതീഷിനെ എരുമേലി റേഞ്ച് ഓഫീസറായും നിയമിച്ചു. സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ട്രൈബൂണലിൻ നിന്നും അനുകൂലമായി ഉത്തരവ് വാങ്ങിയതായി ദിലീപ് പറയുന്നു. ഇതിനിടെ സർക്കാർ നിയമിച്ച കെ വി രതീഷ് സ്ഥലത്തെത്തി സ്ഥാനം ഏറ്റെടുക്കുകയും റേഞ്ച് ഓഫീസർ പങ്കെടുക്കേണ്ട പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ദിലീപിനെ ഡിഎഫ്ഒ എരുമേലിയിൽനിന്നും വിടുതൽ ചെയ്തിരുന്നതായും അതിനാൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിൽനിന്നും സ്റ്റേ ലഭിച്ചിട്ടില്ലെന്നും കെ വി രതീഷ് പറയുന്നു. ചുമതലയേറ്റിട്ട് അഞ്ചു മാസത്തിനുള്ളിൽ ബലമായി സ്ഥലം മാറ്റിയത് ചട്ടവിരുദ്ധമായതിനാലാണ് അഡ്മിനിസ്ട്രേറ്റീവിനെ സമീപിച്ചതെന്ന് ബി ദിലീപ് പറയുന്നു. ഒരു സ്ഥലത്ത് റേഞ്ച് ഓഫീസറെ നിയമിച്ചാൽ രണ്ടു വർഷം തുടരണമെന്നാണ് ചട്ടം. ട്രൈബൂണലിന്റെ സ്‌റ്റേ നിലനിൽക്കേ പുതിയ റേഞ്ച് ഓഫീസറെ നിയമിച്ചതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ബി ദിലീപ് പറയുന്നു.










0 comments