ad
Deshabhimani

print edition 27 മുതൽ ജൂൺ 3 വരെ ട്രെയിൻ നിയന്ത്രണം; എറണാകുളത്ത്‌ അറ്റകുറ്റപ്പണി

Special Train .jpg
വെബ് ഡെസ്ക്

Published on May 18, 2026, 12:01 AM | 1 min read

തിരുവനന്തപുരം: എറണാകുളം ജങ്‌ഷനിലെ ട്രാക്ക്‌ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. 27 മുതൽ ജൂൺ മൂന്നുവരെയാണിത്‌. അർധരാത്രിയിലാണ്‌ പ്രവൃത്തി നടക്കുക.


​വഴി തിരിച്ചുവിടുന്നവ


• ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌(16128) 27 മുതൽ ജൂൺ 3 വരെ കോട്ടയം വഴിയായിരിക്കും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്ന‍ൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും.

• തിരുവനന്തപുരം നോർത്ത്‌–മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്‌സ്‌പ്രസ്‌ (16355) 28നും 30നും കോട്ടയം വഴിയായിരിക്കും. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ട‍ൗൺ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌.

• മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603) 29ന്‌ കോട്ടയം വഴിയായിരിക്കും. എറണാകുളം ട‍ൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌.

• ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി എക്‌സ്‌പ്രസ്‌ (22207) 29ന്‌ കോട്ടയം വഴിയായിരിക്കും. എറണാകുളം ട‍ൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌.


​വൈകിയോടുന്നവ


• മംഗളൂരു സെൻട്രൽ –തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603) 27 മുതൽ ജൂൺ 3 വരെ 40 മിനിട്ട്‌ വൈകിയോടും

​• മംഗളൂരു ജങ്‌ഷൻ–കൊച്ചുവേളി എക്‌സ്‌പ്രസ്‌ (16356) 29 ന്‌ അരമണിക്കൂർ വൈകിയോടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home