വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, ചൈൽഡ് ലൈന് റിപ്പോർട്ട് നൽകും

എറണാകുളം: പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു. നാല് വിദ്യാർഥികൾ ചേർന്ന് ഒരു കുട്ടിയെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. കഴിഞ്ഞ 14-നായിരുന്നു സംഭവം.
മർദ്ദനമേറ്റ വിദ്യാർഥിയുടെയും മർദ്ദിച്ചവരുടെയും അവരുടെ രക്ഷിതാക്കളുടെയും മൊഴി പൊത്താനിക്കാട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചൈൽഡ് ലൈന് നൽകുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള തുടർനടപടികൾ ചൈൽഡ് ലൈന്റെ നിർദ്ദേശപ്രകാരം സ്വീകരിക്കും.










0 comments