ad
Deshabhimani

മൾട്ടി പ്ലെക്സിൽ കുടിവെള്ളം സൗജന്യമായി നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

lulu
വെബ് ഡെസ്ക്

Published on Sep 23, 2025, 02:30 PM | 1 min read

കൊച്ചി: മൾട്ടിപ്ലക്സുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോഴിക്കോട് സ്വദേശി 2022 ഏപ്രിലിൽ കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന പിവിആർ സിനിമാസിലെ ആഹാരത്തിന്റെ ഉയർന്ന വിലയ്ക്ക് എതിരെ നൽകിയ പരാതിയിലാണ് നടപടി.


മൾട്ടി പ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരായ പരാതിയിൽ ഇതൊരു അധാർമിക വ്യാപാരരീതിയാണെന്നും പരാതിക്കാരൻ പറയുന്നു. മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലാത്ത സാഹചര്യത്തിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home