ad
Deshabhimani

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് തുറക്കും

Nilgiri Tahr Eravikulam National Park
വെബ് ഡെസ്ക്

Published on Mar 30, 2026, 06:51 PM | 1 min read

മറയൂർ: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഉദ്യാനത്തിൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങുക. രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് വരെയാണ് പ്രവേശന സമയം.


ഫെബ്രുവരി, മാർച്ച് മാസങ്ങൾ വരയാടുകളുടെ പ്രജനനകാലമായതിനാൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 841 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 144 എണ്ണം 2025ൽ ജനിച്ചവയാണ്. ഈ വർഷം നൂറോളം വരയാടിൻ കുഞ്ഞുങ്ങൾ ജനിച്ചതായും ഈ വർഷത്തെ പ്രജനനകാലം അവസാനിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.


ദേശീയോദ്യാനം തുറക്കുന്നതോടെ മേഖലയിലെ ടൂറിസംരംഗത്തിനും ഉണർവാകും,



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home