print edition സേവനം ലഭിക്കാതെ തൊഴിലാളികൾ; പിഎഫ് വെബ്‌സൈറ്റ് പണിമുടക്കിയിട്ട് ഒരുമാസം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎഫ് വെബ്‌സൈറ്റ് നവീകരണം പൂർത്തിയാകാത്തതിനാൽ ഇന്ത്യയിലെ ഏഴുകോടിയോളം തൊഴിലാളികൾക്ക് സേവനം തടസപ്പെട്ടിട്ട് ഒരുമാസം. തുക പിൻവലിക്കൽ, തുക മാറ്റൽ, പെൻഷൻ സേവനം തുടങ്ങിയവ മുടങ്ങി. മേഖല ഓഫീസിലുൾപ്പടെ പ്രവർത്തനം താളംതെറ്റി.
ഏകീകരണത്തിന്റെ പേരിൽ രണ്ടാഴ്‌ചയോളം വെബ്‌സൈറ്റ് അടച്ചിട്ടിരുന്നു. ജൂലൈ രണ്ടുമുതൽ തൊഴിലാളികൾക്ക് വെബ്‌സൈറ്റ് സേവനം ലഭിച്ചുതുടങ്ങിയെങ്കിലും സോഫ്‌റ്റ് വെയർ പ്രവർത്തനക്ഷമമാകാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഫയൽ നോക്കാനാകുന്നില്ല.
പണം പിൻവലിക്കലിനുൾപ്പെടെ അപേക്ഷ നൽകിയവർ കൂട്ടത്തോടെ പിഎഫ് ഓഫീസിലേക്ക് എത്തുകയാണ്. സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഇപിഎഫ്‌ഒ ഡാറ്റാബേസ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയെന്നും അതിനാലാണ് കാലതാമസം നേരിടുന്നതെന്നുമാണ് ഒൗദ്യോഗിക വിശദീകരണം. പുതുക്കിയ വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാനാകുന്നുണ്ട്. എന്നാൽ പണം എന്ന് ലഭിക്കുമെന്ന മറുപടി നൽകാൻ ആരുമില്ല.










0 comments