print edition എൻജിനിയറിങ് പ്രവേശനം: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഇന്ന്

തിരുവനന്തപുരം: വിദ്യാർഥി പ്രതിഷേധം കനത്തതോടെ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത സ്പോട്ട് അഡ്‌മിഷൻ പുനഃസ്ഥാപിച്ച് സർക്കാർ. വ്യാഴാഴ്‌ച സംസ്ഥാനത്തെ ഒമ്പത് ഗവ. എൻജിനിയറിങ് കോളേജുകളിലേക്കും മൂന്ന് സർക്കാർ എയ്‌ഡഡ് കോളേജുകളിലേക്കുമുള്ള പ്രവേശനം നടത്താനാണ് ഉത്തരവായത്.
കഴിഞ്ഞ വർഷംവരെ തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇത് വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണ് തിരുത്തലിന് സർക്കാർ നിർബന്ധിതമായത്.
തൃശൂർ എൻജിനിയറിങ് കോളേജിൽ എത്തുന്നതിന് പകരം ഏതെങ്കിലും ഒരു കോളേജിൽ എത്തി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.










0 comments