ad
Deshabhimani

നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായി; പമ്പാനദിയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Student

ജോയൽ ആന്റണി പ്രകാശ് (Photo: Screengrab)

വെബ് ഡെസ്ക്

Published on May 23, 2026, 12:57 PM | 1 min read

ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകൻ ജോയൽ ആന്റണി പ്രകാശി (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ജോയൽ.


വെള്ളിയാഴ് വൈകിട്ട് ആറുമണിയോടെ പമ്പാ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ജോയൽ കുളിക്കാൻ എത്തിയത്. നീന്തുന്നതിനിടെ അപ്രതീക്ഷിതമായി ജോയൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് സ്‌കൂബാ- പൊലീസ് സംഘങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇരുട്ടും നദിയുടെ ആഴവും തെരച്ചലിന് വെല്ലുവിളിയായി. ശനിയാഴ്ച വീണ്ടും നടത്തിയ തെരച്ചലിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home