ad
Deshabhimani

ഇ എം എസ്‌ സ്‌മൃതിക്ക്‌
ഉജ്വല തുടക്കം

EMS LOKAM BABY
avatar
പ്രത്യേക ലേഖകൻ

Published on Jun 14, 2026, 12:15 AM | 1 min read

തൃശൂർ: മാർക്‌സിസ്റ്റ്‌ ആചാര്യൻ ഇ എം എസിന്റെ സ്‌മരണാർഥം സംഘടിപ്പിക്കുന്ന ഇ എം എസ്‌ സ്‌മൃതിക്ക്‌ ഉജ്വല തുടക്കം. റീജണൽ തിയറ്ററിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സ്‌മൃതി ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ കെ രാധാകൃഷ്‌ണൻ എംപി അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ കെ വി അബ്ദുൾഖാദർ, കോസ്‌റ്റ്‌ ഫോർഡ്‌ ഡയറക്ടർ സി ചന്ദ്രബാബു എന്നിവർ സംസാരിച്ചു.


‘മതദേശീയതയുടെ രാഷ്‌ട്രീയം’ എന്ന വിഷയം പ്രമുഖ സാന്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത്‌ പട്‌നായിക്‌ അവതരിപ്പിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.


‘കേരള സമൂഹം: വർഗം, ജാതി, മതം ഭിന്നമാനങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ടി എം തോമസ്‌ ഐസക്‌ പ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം എം വർഗീസ്‌ അധ്യക്ഷനായി. ‘സ്വത്വ രാഷ്‌ട്രീയം കേരളത്തിൽ’ എന്ന വിഷയം സിപിഐ എം പൊളിറ്റ്‌ബ്യ‍‍ൂറോ അംഗം എ വിജയരാഘവൻ അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു അധ്യക്ഷനായി. ‘മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ എന്ന വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പുത്തലത്ത്‌ ദിനേശൻ അവതരിപ്പിച്ചു.


സെമിനാർ ഞായറാഴ്‌ചയും തുടരും. ബൃന്ദ കാരാട്ട്‌, എളമരം കരീം തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനം പകൽ 3.45 ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home