print edition ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ ഇന്ന് തുടങ്ങും


സ്വന്തം ലേഖകൻ
Published on Jun 13, 2026, 01:07 AM | 1 min read
മലപ്പുറം: "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറിന് ശനിയാഴ്‌ച തുടക്കമാകും. രാവിലെ 10.30ന് അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സെമിനാർ ഉദ്ഘാടനംചെയ്യും. ഡോ. സുനിൽ പി ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തും. പാലോളി മുഹമ്മദ്കുട്ടി, കെ രാജൻ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, പി പി വാസുദേവൻ, ടി കെ ഹംസ എന്നിവർ സംസാരിക്കും. പകൽ രണ്ടിന് "വിപണി, യുദ്ധം, മനുഷ്യൻ’ സെഷൻ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ആർ അരുൺ കുമാർ ഉദ്‌ഘാടനംചെയ്യും.
പി നന്ദകുമാർ അധ്യക്ഷനാകും. ടി പി രാമകൃഷ്ണൻ (ജനങ്ങളുടെ ഇന്ത്യയും കോർപറേറ്റുകളുടെ ഇന്ത്യയും), കെ ടി കുഞ്ഞിക്കണ്ണൻ (നവഫാസിസം – ഭയം – വെറുപ്പ് – സമഗ്രാധിപത്യം), കെ എസ് രഞ്ജിത് (നിർമിതബുദ്ധി തൊഴിലും ഉല്‍പ്പാദനവും പുനർനിർവചിക്കുമ്പോൾ) എന്നിവർ വിഷയം അവതരിപ്പിക്കും. "മൂലധനം – സംസ്കാരം – രാഷ്ട്രീയം’ സെഷൻ എം സ്വരാജ് ഉദ്‌ഘാടനംചെയ്യും. പി കെ സൈനബ അധ്യക്ഷയാകും. കെ ഇ എൻ കുഞ്ഞഹമ്മദ് (ഭാഷ – മാധ്യമം – മതം – സമ്മതനിർമാണത്തിന്റെ സാംസ്കാരിക അധിനിവേശം), പി ജയരാജൻ (സനാതന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ വഴികൾ), ഡോ. പി എസ് ശ്രീകല (ഉത്തരാധുനികത – സമകാലിക മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി), പി എൻ ഗോപീകൃഷ്‌ണൻ (ഫാസിസം ഭയക്കുന്ന ഭരണഘടന), എം എം നാരായണൻ (മതം – ജാതി – ദേശീയത – വർഗീയതയുടെ വ്യാപനവും ചെറുത്തുനിൽപ്പും) എന്നിവർ വിഷയം അവതരിപ്പിക്കും. വൈകിട്ട് നാലിന് മാധ്യമ സെഷൻ ജോൺ ബ്രിട്ടാസ് എംപി ഉദ്‌ഘാടനംചെയ്യും. വി പി സാനു അധ്യക്ഷനാകും. എം വി നികേഷ് കുമാർ (വാർത്തയ്ക്കപ്പുറം വിശകലനങ്ങളുടെ രാഷ്ട്രീയം), കെ പി മോഹനൻ (മൂലധനവും മാധ്യമ വ്യവസായത്തിന്റെ ഭാവിയും), ഒ പി സുരേഷ് (കേരളത്തിന്റെ മാധ്യമ അധികാരം – പണവും രാഷ്ട്രീയവും), നിതിൻ നോബിൾ (നവമാധ്യമകാലം – വൈറലാകുന്നത് സത്യമോ കെട്ടുകഥയോ) എന്നിവർ വിഷയം അവതരിപ്പിക്കും.










0 comments