ad
Deshabhimani

print edition ഇ എം എസ്‌– എ കെ ജി ദിനാചരണത്തിന്‌ നാളെ തുടക്കം

AKG EMS.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സിപിഐ എം സമുന്നത നേതാക്കളായിരുന്ന ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനങ്ങള്‍ സിപിഐ എം ആചരിക്കും. ഇ എം എസിന്റെ ചരമദിനമായ 19നും എ കെ ജിയുടെ ചരമദിനമായ 22നും പാർടി ഘടകങ്ങൾ പതാകയുയർത്തി അനുസ്‌മരണം സംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലാണ്‌ ഇത്തവണത്തെ അനുസ്‌മരണം.


ഐക്യകേരളം എന്ന കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും ഇ എം എസ്‌ പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം നല്‍കി. ലോകത്തിന്‌ മാതൃകയാകുന്ന വികസനമാതൃകകൾ സൃഷ്‌ടിച്ച്‌ മുന്നേറുന്ന കേരളത്തിന്‌ എ കെ ജിയുടേയും ഇ എം എസിന്റെയും സ്‌മരണകൾ കരുത്താകും. സംസ്ഥാനത്ത്‌ പലയിടത്തും വിവിധ ദിവസങ്ങളിലായി അനുസ്‌മരണ പരിപാടികൾ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home