ad
Deshabhimani

print edition ഇ എം എസ്‌ – എ കെ ജി 
ദിനാചരണത്തിന്‌ ഇന്ന്‌ തുടക്കം

AKG EMS.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കമ്യ‍ൂണിസ്‌റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണത്തിന്‌ വ്യാഴാഴ്‌ച തുടക്കം. ഇ എം എസിന്റെ ചരമദിനം വ്യാഴാഴ്‌ചയും എ കെ ജിയുടേത്‌ ഞായറാഴ്‌ചയുമാണ്‌. രണ്ടു ദിവസങ്ങളിലും പാർടി ഘടകങ്ങൾ പതാകയുയർത്തി അനുസ്‌മരണം സംഘടിപ്പിക്കും.


നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലാണ്‌ ഇത്തവണത്തെ അനുസ്‌മരണം. കേരളത്തെ ഇന്നുകാണുന്ന രീതിയിലാക്കാൻ നേതൃത്വംകൊടുത്തവരാണ്‌ ഇരുവരും. ഐക്യകേരളം എന്ന കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും ഇ എം എസ്‌ പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം നല്‍കി.


ആധുനികകേരളം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനപങ്കാണ് എ കെ ജി വഹിച്ചത്. ലോകത്തിന്‌ മാതൃകയാകുന്ന വികസനമാതൃകകൾ സൃഷ്‌ടിച്ച്‌ മുന്നേറുന്ന കേരളത്തിന്‌ ഇരുവരുടെയും സ്‌മരണകൾ കരുത്താകും. സംസ്ഥാനത്തിന്റെ പലയിടത്തും വിവിധ ദിവസങ്ങളിലായി അനുസ്‌മരണ പരിപാടികൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home