ad
Deshabhimani

മണ്ണാർക്കാട് ബസിന് അടിയിൽപ്പെട്ട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു

mannarkad accident
വെബ് ഡെസ്ക്

Published on May 29, 2025, 12:37 PM | 1 min read

മണ്ണാർക്കാട്: മണ്ണാർക്കാട് ബസിന് അടിയിൽപ്പെട്ട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു. മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർ പത്തിരിപ്പാല മണ്ണൂർ പനവചപ്പറമ്പിൽ പ്രസന്നകുമാരി (56) ആണ് മരിച്ചത്.


മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സ്റ്റാന്റിൽ നിന്നും പുറത്തേക്കെടുത്ത സ്വകാര്യ ബസ് പ്രസന്നകുമാരിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home