print edition തൊഴിലുറപ്പ്; കരാർ ജീവനക്കാരുടെ കാലാവധി 6 മാസമാക്കി ചുരുക്കി

ജയൻ ഇടയ്ക്കാട്
Published on Jun 23, 2026, 12:53 AM | 1 min read
കൊല്ലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ആറായിരത്തോളം കരാർ ജീവനക്കാർക്ക് രണ്ടുവർഷത്തേക്ക് പുതുക്കി നൽകിയിരുന്ന കരാർ സേവനകാലാവധി ആറുമാസമാക്കി ചുരുക്കി യുഡിഎഫ് സർക്കാർ. ജൂലൈ ഒന്നുമുതൽ പുതിയ വിബിജി ആർഎഎംജി പദ്ധതി നടപ്പാക്കാനിരിക്കെയാണിത്. എൽഡിഎഫ് സർക്കാർ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് രണ്ടുവർഷത്തേക്ക് കരാർ കാലാവധി പുതുക്കി നൽകിയിരുന്നത്.
പുതിയ പദ്ധതിയിൽ മാനദണ്ഡമനുസരിച്ച് പഞ്ചായത്തുകളെ തരംതിരിച്ച് നോർമേറ്റീവ് അലൊക്കേഷൻ രീതിയിലേക്ക് മാറ്റുന്നതിനാൽ സംസ്ഥാനതലത്തിൽ ഭരണപരമായ പുനഃസംഘടന അനിവാര്യമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സർക്കാർ തീരുമാനം കൂട്ടപിരിച്ചുവിടലിന് കളമൊരുക്കുന്നതാണ്.
പുതിയ പ്രവർത്തനങ്ങൾ, പൂർത്തിയാകാത്ത പ്രവൃത്തി, ആസ്തികളുടെ ജിയോ ടാഗിങ് തുടങ്ങിയ ജോലികൾ തടസ്സപ്പെടാതിരിക്കാനാണ് നിലവിലുള്ള ജീവനക്കാരെ താൽക്കാലം നിലനിർത്തുന്നതെന്നും ഇവരിൽനിന്ന് സന്നദ്ധതപത്രം വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.









0 comments