ad
Deshabhimani

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുപോന്നു

Emirates
വെബ് ഡെസ്ക്

Published on Mar 16, 2026, 11:55 AM | 1 min read

കൊച്ചി: തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി രാവിലെ ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചിറക്കി. ദുബായ് വിമാനത്താവളത്തിൽ ഉണ്ടായ സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് തിങ്കളാഴ്ച ഇരു വിമാനങ്ങളും തിരിച്ചിറക്കിയത്.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് ടിആർവി–ഡിഎക്സ്ബി വിമാനം മടങ്ങിയതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. 353 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്ന വിമാനം രാവിലെ 4.40 ന് പുറപ്പെട്ട് 8.40 ന് മടങ്ങിയെത്തി. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റിയിരിക്കയാണ്.


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 4.30 ന് 325 യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനം (ഇകെ 533) ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പെട്ടെന്ന് അടച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home