ad
Deshabhimani

അങ്കമാലിയിൽ വിരണ്ടോടിയ ആനയെ മയക്കുവെടി വച്ചു

ANGAMALY ELEPHANT ATTACK
വെബ് ഡെസ്ക്

Published on May 01, 2026, 12:20 PM | 1 min read

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടി വച്ചു. മലയാറ്റൂരിൽ നിന്നുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ മയക്കുവെടിവച്ചത്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടി ഏറെ നേരം പരിഭ്രേന്തി പരത്തിയത്.


ഒരു മയക്കുവെടിയാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. ആന മയങ്ങി തുടങ്ങിയതിന് ശേഷം തളയ്ച്ച് സ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒന്നര മണിക്കൂറിന് ശേഷമാണ് ആനയെ മയക്കുവെടിവയ്ക്കാനായത്. വലത് പിൻകാലിൽ മയക്കുവെടിയേറ്റ ആന നിലവിൽ ശാന്തനായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.


അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച ആനയാണ് വിരണ്ടോടിയത്. ക്ഷേത്രകുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.


മരിച്ചയാളുടെ മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചിരുന്നു. ഇതോടെ മൃതദേേഹം മാറ്റാൻ കഴിഞ്ഞില്ല. ഏറെ നേരത്തിന് ശേഷമാണ് മൃതദേഹം മാറ്റിയത്. പാപ്പാന്മാർക്കും ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റു.


ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ആന ആക്രമിച്ചു. രണ്ട് കാറുകൾ പൂർണമായും തകർന്നു. ബൈക്കുകളും ഓട്ടോയും കുത്തി മറിച്ചിടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home