ആനക്കൊമ്പ് സൈനിക ക്യാമ്പിൽ ഒളിപ്പിച്ചതായി സംശയം

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽനിന്ന് ഡിജെ പാർട്ടിക്കിടെ കവർന്ന രണ്ട് ആനക്കൊമ്പുകൾ ക്യാമ്പിൽത്തന്നെ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയം. കാടുപിടിച്ചു കിടക്കുന്ന ക്യാമ്പിലെ ഏതെങ്കിലും ഭാഗത്ത് ഒളിപ്പിച്ചിരിക്കാമെന്നാണ് നിഗമനം. കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയെന്ന് സംശയിക്കുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.
100 കിലോയിലേറെ ഭാരമുള്ള ഈ കൊമ്പുകൾ സുരക്ഷാ വാഹനത്തിലല്ലാതെ പുറത്തേക്ക് കൊണ്ടുപോകാനുമാകില്ല. റെജിമെന്റിലേക്കുള്ള പ്രവേശന കവാടത്തിലെ കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങളെല്ലാം പുറത്തേക്ക് വിടുന്നത്. ക്യാമ്പിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്തു.
സംശയമുള്ളവരുടെ വിരലടയാളങ്ങളും ഫോൺവിളികളും പരിശോധിച്ചു. മോഷണത്തിനും അതിക്രമിച്ചു കടക്കലിനും 7 വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.










0 comments