ad
Deshabhimani

അതിരപ്പിള്ളിയിൽ കാട്ടാനയുടെ പരാക്രമം; ഹോട്ടൽ തകർത്ത് അകത്തുകയറി

elephant attack

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഹോട്ടൽ:Photo Credit| Social Media

വെബ് ഡെസ്ക്

Published on Apr 21, 2026, 09:49 AM | 1 min read

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനപ്പേടി. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കാട്ടാന തകർത്തു. കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി.


രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഹോട്ടലിനുള്ളിൽ കാട്ടാന നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ ബഹളം വെച്ചതിനെ തുടർന്ന് ആന പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിപ്പോയി. പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ് ജോൺസൺ. സംഭവസമയത്ത് ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home