ad
Deshabhimani

print edition വൈദ്യുതി ഉപയോഗം കത്തിക്കയറുന്നു; 10 വർഷത്തിനുള്ളിൽ 8822 ദശലക്ഷം യൂണിറ്റിന്റെ വർധന

Bulb Light
avatar
സ്വന്തം ലേഖിക

Published on Apr 27, 2026, 01:12 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ് വേഗതയിൽ കുതിക്കുന്നു. 10 വർഷംകൊണ്ട്‌ വൈദ്യുതി ഉപയോഗത്തിലുണ്ടായത്‌ 8,822 ദശലക്ഷം യൂണിറ്റിന്റെ വർധന. 2015-–16 സാമ്പത്തിക വർഷം 22,786 ദശലക്ഷം യൂണിറ്റ്‌ ഉപയോഗിച്ചിടത്ത്‌ 2025–-26 ആയപ്പോഴേക്കും 31,608 ദശലക്ഷം യൂണിറ്റിലേക്കാണ്‌ ഉയർന്നത്‌. ഈ വർഷം 33,700 ദശലക്ഷം യൂണിറ്റായേക്കുമെന്നാണ് കണക്കാക്കുന്നത്. 2015-–16നേക്കാൾ 50 ശതമാനത്തോളം കൂടുതലാണിത്‌.


2015 –16ൽ 3860 മെഗാവാട്ട്‌ വരെയായിരുന്നു രാത്രികാല വൈദ്യുതി ആവശ്യം (പീക്‌ ഡിമാൻഡ്‌). ഇത്‌ ഇ‍ൗ വർഷം ഏപ്രിലിൽത്തന്നെ 6000 മെഗാവാട്ടിലെത്തി. ആഭ്യന്തര ഉൽപ്പാദനം 1685 ദശലക്ഷം യൂണിറ്റ്‌ വർധിപ്പിച്ചും കൂടുതൽ വൈദ്യുതി പുറത്തുനിന്ന്‌ ലഭ്യമാക്കിയുമാണ്‌ ആവശ്യം നിറവേറ്റുന്നത്‌. രാജ്യത്താകെ മണിക്കൂറുകളോളം നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലും ആവശ്യാനുസരണം വൈദ്യുതി വിതരണംചെയ്യാനുള്ള ശ്രമത്തിലാണ്‌ കെഎസ്‌ഇബി.



വർഷം

വെെദ്യുതി 
ആവശ്യം 
(ദശലക്ഷം യൂണിറ്റിൽ)

2015–-16

22,766

2020–-21

23,371

2021-– 22

26,609

2022–23

27,742

2023– 24

28,500

2024–25

30,939

2025–26

31,608

​2026-–27

33,700 (പ്രതീക്ഷ)



കനത്ത ചൂടിനെത്തുടർന്ന്‌ വീടുകളിൽ എസികളുടെ ഉൾപ്പെടെ ഉപയോഗം ഇരട്ടിയായി. വൈദ്യുത വാഹനങ്ങളും വർധിച്ചു. ലക്ഷക്കണക്കിന് പുതിയ സംരംഭങ്ങളും രാത്രികാലങ്ങളിൽ പ്രകാശമാനമായ തെരുവുകളും ഊർജ ആവശ്യകത കൂട്ടി. പവർകട്ട് ഇല്ലാത്തതിനാൽ ആഘോഷങ്ങളിലും പൊതുപരിപാടികളിലും വൈദ്യുതി സമൃദ്ധമായി ഉപയോഗിക്കപ്പെടുന്നു. ജീവിതശൈലി മാറ്റങ്ങളും വൈദ്യുതി ഉപയോഗം വർധിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home