print edition അടുത്ത മാസം വൈദ്യുതിനിരക്ക് കുറയും

തിരുവനന്തപുരം
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് മാർച്ച് ഒന്നുമുതൽ കുറയും. പ്രതിമാസ ബില്ലിങ് ഉള്ളവർക്ക് മാർച്ചിലെ ബില്ലിൽ യൂണിറ്റിന് രണ്ട് പൈസയും രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും കുറയും. ഇന്ധന സർചാർജായി കണക്കാക്കുന്ന തുകയിലാണ് കുറവ് വരുത്തുക. ജനുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കപ്പെട്ടപ്പോൾ, താപ വൈദ്യുത നിലയങ്ങളിൽനിന്നുള്ള, റെഗുലേറ്ററി കമീഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ് കുറഞ്ഞതാണ് നിരക്ക് കുറയാൻ കാരണം.










0 comments