ad
Deshabhimani

രാത്രി ചാർജ് ചെയ്യാനിട്ടു, പുലർച്ചെ സ്ഫോടനശബ്ദം; ഇവി കാർ ചാർജിങ്ങിനിടെ കത്തിനശിച്ചു

Electric Car Destroyed in Charging

ചാർജിങ്ങിനിടെ കത്തിനശിച്ച കാർ

വെബ് ഡെസ്ക്

Published on May 08, 2026, 07:57 AM | 1 min read

നെടുമങ്ങാട് : ചാർജ്‌ ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. അരുവിക്കര ചെറിയകൊണ്ണി കട്ടറക്കുഴി കാനാവിൽ ഫെബിന്റെ കാറാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ഫെബിൻ കാർ ചാർജ് ചെയ്യാനിട്ടശേഷം ഉറങ്ങാൻ കിടന്നു. പുലർച്ചെ രണ്ടരയോടെ സ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കാർ കത്തുന്നത് കണ്ടത്.


നെടുമങ്ങാട് അഗ്‌നിരക്ഷാസേന എത്തി തീകെടുത്തി ബാറ്ററി അഴിച്ചുമാറ്റി. സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടറിനും കേടുപാട് സംഭവിച്ചു.


കാർ കമ്പനി, ഇൻഷുറൻസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി. 99 ദിവസംകൊണ്ട് 69,207 കിലോമീറ്റർ കാർ ഓടിച്ച് അഖിലേന്ത്യ പര്യടനം നടത്തി ഗിന്നസ് റെക്കോഡിൽ ഇടംനേടിയ ജി എസ് മണിക്കുട്ടന്റെ മകനാണ് ഫെബിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home