ad
Deshabhimani

സബ്സിഡി നിരക്കിൽ ഇ- ഓട്ടോകൾ വാങ്ങാം; അപേക്ഷ നാളെ മുതൽ

e autos
വെബ് ഡെസ്ക്

Published on Mar 03, 2026, 01:01 PM | 1 min read

തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരമൊരുക്കി സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകൾ വാങ്ങാൻ അവസരം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്. അപേക്ഷകൾ നാളെ മുതൽ നൽകാം. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.


ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices.nic.in/KeralaEV/#/dashboard/service-info


2019 ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home